കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിന്റെ അടിവശത്ത് തീപടർന്നു. ഇന്ന് വൈകീട്ടാണ് സംഭവം. 66323 നമ്പർ കണ്ണൂർ ഷൊർണൂർ പാസഞ്ചർ മെമു ട്രെയിനിൻ്റെ അടിവശത്താണ് തീപടർന്നത്.
റെയിൽവേ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ട് തീ അണച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. 6:50 ന് സ്റ്റേഷനിൽ എത്തിയ ട്രെയിൻ അര മണിക്കൂർ വൈകിയാണ് സ്റ്റാർട്ട് ചെയ്തത്. ബ്രേക്ക് ബൈൻഡിങ് മൂലമാണ് തീ ഉണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
സ്റ്റേഷൻ സുപ്രണ്ട് വിനു ടി, പോയ്ൻ്റ്സ്മാൻ പ്രത്യുവിൻ, അഭിനന്ദ് എന്നിവർ തക്ക സമയത്ത് ഇടപെട്ട് തീ അണയ്ക്കുകയായിരുന്നു.