കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി.
കൊടുവള്ളി കിഴക്കോത്ത് അനൂസ് റോഷനെയാണ് വീട്ടിൽ എത്തിയ സംഘം തട്ടികൊണ്ടു പോയത്. ആയുധവുമായി എത്തിയ സംഘം ഭീഷണിപ്പെടുത്തിയാണ് തട്ടികൊണ്ടുപോയതെന്ന് ബന്ധുക്കൾ പറഞ്ഞു. വൈകീട്ട് 4 മണിയോടെ വീട്ടിൽ എത്തിയ ഒരു സംഘം ആൾക്കാരാണ് അനൂസിനെ തട്ടികൊണ്ടു പോയത്.
ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ഭിഷണിപ്പെടുത്തി വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോവുകയായിരുന്നു. പ്രതികകൾ കടന്ന KL 65 L8306 നമ്പർ കാറിന്‍റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
അനൂസ് റോഷന്‍റെ സഹോദരൻ അജ്മൽ റോഷനോടുള്ള പകയാണ് തട്ടി കൊണ്ടു പോകലിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇയാൾ വിദേശത്താണ്. അവിടെ വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. തട്ടി കൊണ്ടുപോയ അനൂസ് വിദ്യാർത്ഥിയാണ്. വീട്ടിന് സമീപത്ത് വെച്ച് കത്തി ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.