കൊടും ചൂടുണ്ടാകും, അസ്വസ്ഥത നിറഞ്ഞകാലാവസ്ഥയും; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്!

news image
Apr 25, 2023, 12:22 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഇന്ന്  കൊല്ലം, പാലക്കാട്  എന്നീ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം, കണ്ണൂർ, തൃശൂർ, ആലപ്പുഴ, എന്നീ ജില്ലകളിൽ  37°C വരെയും (സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം 2023 ഏപ്രിൽ 25 ന്  മഞ്ഞ അലർട്ട് പ്രഖ്യപിച്ചു. മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe