ചെർപ്പുളശ്ശേരി: പൂച്ചയെ വെട്ടിനുറുക്കി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഷജീർ ടൂൾ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ വന്നത്. സംഭവത്തിൽ ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
പൂച്ചക്ക് ആദ്യം ഭക്ഷണം വിളമ്പി നൽകുന്ന വിഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും പിന്നീട് പൂച്ചയെ ക്രൂരമായി വെട്ടിനുറുക്കി അതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
പോസ്റ്റ് ഉടൻ പിൻവലിച്ചെങ്കിലും മിണ്ടാപ്രാണിയോടുള്ള ഈ കൊടുംക്രൂരതയുടെ കാരണങ്ങൾ അന്വേഷിക്കാനുള്ള ശ്രമത്തിലാണ് ചെർപ്പുളശ്ശേരി പൊലീസ്. നിലവിൽ ഇയാൾ തമിഴ്നാട്ടിലാണെന്നാണ് സൂചന. ക്രൂരതയെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ മനുഷ്യനെക്കാളും രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നാണ് മറുപടി നൽകിയത്.