തിരുവനന്തപുരം: താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത് വ്യാഴാഴ്ച ഒമ്പത് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രിവരെയും തൃശൂരിൽ 38 ഡിഗ്രിവരെയും പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിവരെയും കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം തൃശൂർ വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ 31 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നും സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.