കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ

news image
Jun 17, 2024, 3:18 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുൻപ് രാഷ്ട്രപതിയുടെ മുന്നിൽ കൊടിക്കുന്നിൽ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും.

1989ൽ അടൂർ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കൊടിക്കുന്നിൽ സുരേഷ് ആദ്യമായി മത്സരിച്ചത്. 1989, 91, 96, 99 വർഷങ്ങളിൽ അടൂരിൽനിന്ന് ലോക്സഭാംഗമായി. 1998, 2004 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 2009, 2014, 2019, 2024 തിരഞ്ഞെടുപ്പുകളിൽ മാവേലിക്കരയുടെ എംപിയായി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് തൊഴിൽ സഹമന്ത്രിയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe