തിരുവന്തപുരം: കൊച്ചിൻ പോർട്ടിൽ ഒഴിവുകൾ. കരാർ നിയമനമാണ്. മെയ് ഒന്ന് വരെയാണ് അപേക്ഷിക്കാനാകുക. തസ്തിക, യോഗ്യത, പ്രായപരിധി ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
വെസൽ എൻജിനയർ ( ക്ലാന് 1)- അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 58 വയസാണ്. MEO ക്ലാസ് 1 സർട്ടിഫിക്കറ്റ് സാധുവായ STCW സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യം. മറൈൻ എഞ്ചിനിയറിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,40,000 രൂപയാണ് മാസശമ്പളമായി ലഭിക്കുക.
പോർട്ട് കൺട്രോൾ കോഡിനേറ്റൻ- പ്രായപരിധി 50 വയസ്. പ്ലസ്ടു തത്തുല്യം. കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം നൽകുന്ന ജി എം ഡി എസ് എസ് സർട്ടിഫിക്കറ്റ് വേണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിൽ ഡിപ്ലോമ, ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാനും എഴുതാനുമുള്ള പ്രവീണ്യം എന്നിവയും ഉണ്ടായിരിക്കണം. ആർഒസി, എആർപിഎ വിജയിച്ചവർക്ക് മുൻതൂക്കമുണ്ട്. 25,000 രൂപയാണ് ശമ്പളം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കായിരിക്കും നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 1 ആണ്. ഹിന്ദി ട്രാൻസ്ലേറ്റർ- ഹിന്ദിയിൽ ബിരുദാന്ദര ബിരുദം. ട്രാൻസ്ലേറ്ററായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.ട്രാൻസ്ലേഷനിൽ പോസ്റ്റുഗ്രാജ്വേറ്റ് ഡിപ്ലോമയുള്ളവർക്കും മലയാളത്തിൽ പ്രവീണ്യമുള്ളവർക്കും മുൻതൂക്കമുണ്ട്. അപേക്ഷക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 25 ആണ്. അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായി വായിക്കാം. കൂടുതൽ വിവരങ്ങൾക്ക്- https://www.cochinport.gov.in/careers