കൊച്ചി > കൊച്ചി കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേരക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. കൊച്ചി കാക്കനാട് സീപോർട്ട് റോഡിൽ വച്ചാണ് അപകടമുണ്ടായത്.
പൂക്കോട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് വള്ളത്തോൾ ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്. ബസ് തിരിയുന്നതിനിടയിൽ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് യാത്രക്കാർ ആരോപിച്ചു. സ്കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.