“കൈത്തറിയുടെ മഹോത്സവം: സർഗാടെക്സ് 2024” ശ്രീജ സുബോധ് – കേരള ഹാൻഡ്‌ലൂം ക്വീൻ

news image
Sep 22, 2024, 9:27 am GMT+0000 payyolionline.in

പയ്യോളി: “സർഗാടെക്സ് 2024″യുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ റീൽ മത്സര വിജയിക്കുള്ള സമ്മാനദാന ചടങ്ങ് പയ്യോളിയിലെ സർഗാലയയിൽ നടന്നു. സർഗാലയയിലെ രാജാരവിവർമ്മ ഹാളിൽ നടന്ന ചടങ്ങിൽ, “കേരള ഹാൻഡ്‌ലൂം ക്വീൻ” മത്സര വിജയിയായ പാലക്കാട് സ്വദേശിനി ശ്രീജ സുബോധ്, മുഖ്യാതിഥിയായ വടകര ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.

 

സർഗാടെക്സ് 2024-ന്റെ ഭാഗമായി ഇന്ത്യയുടെ കൈത്തറി പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കൈത്തറി പ്രദർശന വിപണന മേള, ഹാൻഡ്‌ലൂം ബിസിനസ് ടു ബിസിനസ് മീറ്റ്, ഹാൻഡ്‌ലൂം ഫാഷൻ ഷോ, “കേരള ഹാൻഡ്‌ലൂം ക്വീൻ” ഓൺലൈൻ വീഡിയോ റീൽ മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.

സർഗാലയ ജനറൽ മാനേജർ ടി.കെ. രാജേഷ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി. സുരേഷ് ബാബു പരിപാടിക്ക് സ്വഗതവും, ഓപ്പറേഷൻസ് മാനേജർ ആർ. അശ്വിൻ നന്ദിയും പറഞ്ഞു. ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജർ എസ്. നിപിൻ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe