തിരുവനന്തപുരം : കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളേജുകളിലെ നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം.
മൂന്നു വർഷ ബിരുദം: പ്രവേശനം നേടി മൂന്നാം വർഷം കോഴ്സ് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്താം. തന്റെ മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ (വിജയകരമായി പൂർത്തിയാക്കുന്നവർക്ക്) 3 വർഷ ബിരുദം ലഭിക്കും.
നാലുവർഷ ബിരുദം (ഓണേഴ്സ്): നാല് വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദം ലഭിക്കും.
നാല് വർഷ ബിരുദം (ഓണേഴ്സ് വിത്ത് റിസർച്ച്): ഗവേഷണ മേഖലയിൽ താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് നാല് വർഷ ബിരുദം (ഓണേഴ്സ് വിത്ത് റിസർച്ച്) തെരഞ്ഞെടുക്കാം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി ലഭിക്കും.
രജിസ്റ്റർ ചെയ്യുന്നവർക്ക് പരമാവധി 20 ഓപ്ഷനുകൾവരെ നൽകാം. വിവരങ്ങൾക്ക്: https://admissions.keralauniversity. ac.in/fyugp, ഹെൽപ്ലൈൻ: 8281883052.
ബിരുദാനന്തര ബിരുദ പ്രവേശനം
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളേജുകളിലെ 57ൽപ്പരം ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 20 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്. വിദ്യാർഥികൾക്ക് പരമാവധി 20 ഓപ്ഷനുകൾവരെ നൽകാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കണം. വിവരങ്ങൾക്ക്: https://ad missions.keralauniversity.ac. in/pg 2025, ഫോൺ: 8281883052
ബിഎഡ് പ്രവേശനം
കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/കെയുസിടിഇ കോളേജുകളിലേക്കുള്ള ബിഎഡ് കോഴ്സുകളിലേക്ക് 22 വരെ അപേക്ഷിക്കാം. 20 ഓപ്ഷൻവരെ നൽകാം. വിവരങ്ങൾക്ക്: https://admi ssions.keralauni versity.ac.in/bed2025, ഹെൽപ്ലൈൻ: 8281883053