സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിൻ്റെ ജില്ലാ സമ്മേളനം 31ന് പയ്യോളിയില്‍

news image
Dec 29, 2024, 10:07 am GMT+0000 payyolionline.in

 പയ്യോളി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനം ഡിസംബർ 31 ന് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കും.  സംസ്ഥാന സെകട്ടറി ബി  ജയപ്രകാശ് ഉദ്ഘാടനം ചെയ്യും, അധ്യക്ഷൻ ജില്ലാ പ്രസിഡണ്ട് സുരേന്ദ്രൻ പുതിയേടത്ത്, ഉദ്ഘാടന സഭയിൽ വിവിധ സംഘടനാ നേതാക്കൾ ആശംസകൾ നേർന്ന് സംസാരിക്കും.

മുഖ്യ പ്രഭാഷണം നടത്തുന്നത് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടരി രാജേഷ് നാദാപുരം ആണ്. പിന്നീട് വനിതാ സമ്മേളനത്തിൽ ജില്ലാക്കമ്മിറ്റി അംഗം പെണ്ണൂട്ടി ടീച്ചർ അധ്യക്ഷയാകും. വിജയലക്ഷമി ടീച്ചർ പ്രഭാഷണം നടത്തും. ജയലക്ഷ്മിടീച്ചർ ആശംസ പ്രസംഗം നടത്തും.

ജി എന്‍  ഉഷാ നന്ദിനി ടീച്ചർ സ്വാഗതം. ഡി  ജയറാണി ടീച്ചർ നന്ദി. ഉച്ചക്കു ശേഷം നടക്കുന്ന പ്രതിനിധി സഭയിൽ രാജഗോപാലൻ മാസ്റ്റർ മേപ്പയ്യൂർ അധ്യക്ഷനാകും. ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട്  എം കെ സദാനന്ദൻ, ജില്ലാ സെകട്ടറി ടി.പി ശ്യാമപ്രസാദ് റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കും.

ചർച്ചക്കു ശേഷം പുതിയ കമമിറ്റി രൂപീകരണവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. സുബ്രഹ്മണ്യൻ മാസ്റ്റരുടെ അധ്യക്ഷതയിൽ 3.30 ന് നടക്കുന്ന സമാപന സമ്മേളത്തിൽ സംസ്ഥാ വൈസ് പ്രസിഡെന്‍റ്  എം. ഈശ്വർ റാവു പ്രഭാഷണം നടത്തും. വി രാജൻ സ്വാഗതവും കെ.സഹദേവൻ നന്ദി പ്രകാശനവും.ജില്ലാ പ്രസിഡണ്ട് പി സുരേന്ദ്രൻ, പയ്യോളി ബ്ലോക്ക് പ്രസിഡന്റ് ടി.ഭാസ്കരൻ, സെക്രട്ടറി കെ.സഹദേവൻ, സ്വാഗത സംഘം ചെയർമാൻ കെ.പി റാണാ പ്രതാപ്, കൺവീനർ പി.പി ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe