എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കെള്ളിച്ച് കൊണ്ടുള്ള ബജറ്റാണ് മന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതിരിപ്പിക്കുന്നത്. ഇത് സ്വപ്ന ബജറ്റല്ല.യാഥാർഥ്യ ബജറ്റാണെന്നത് മന്ത്രി പറയുകതയും ചെയ്തതാണ്. കുട്ടികളേയും വയോജനങ്ങളേയും വിദ്യാർഥികളേയും എല്ലാം ഒരു പോലെ പരിഗണിക്കുന്നതാണ് ബജറ്റ്.
വിദ്യാർത്ഥികൾക്കായി വലിയ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ പദ്ധതിയാണ് ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ ഡിഗ്രി വിദ്യാഭ്യാസം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഡിഗ്രി തലം വരെയാണ് സൗജന്യ വിദ്യാഭ്യാസം ഉണ്ടാകുക. വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടു വരാൻ കഴിയുന്ന വലിയ പദ്ധതിക്കാണ് ഇതിലൂടെ വഴിവയ്ക്കുന്നത്. എല്ലാ മേഖലകളേയും ഒരു പോലെ പരിഗണിച്ചാണ് ഇത്തവണത്തെ ബജറ്റുള്ളത്. മുഖ്യമന്ത്രിയുടെ ‘കണക്റ്റ് ടു വർക്ക്’ പദ്ധതിക്ക് 400 കോടി രൂപയും ആഗോള സ്കൂൾ സ്ഥാപിക്കുന്നതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഇൻഷൂറൻസിനായി 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
