കൊയിലാണ്ടി: കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ് സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം. മേഖലാ പ്രസിഡണ്ട് കെ.കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നീറ്റ്, പ്ലസ്ടു, എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെയും ജീവനക്കാരുടെയും മക്കളെയും, മുതിർന്ന വസ്ത്രവ്യാപാരികളെ ആദരിച്ചു.
ഓൺലൈൻ, കുത്തക വ്യാപാരികളുടെ കടന്നുകയറ്റം ചെറുകിട വ്യാപാരികൾക്ക് ഭീഷണിയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ സിക്രട്ടറി കെ.എസ്. രാമമൂർത്തി അഭിപ്രായപ്പെട്ടു. സി.കെ. സുനിൽ പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.ടി.ജി.എ. ജില്ലാ ലീഗൽ സെൽ കൺവീനർ മജീദ് മംഗല്യ, സിറ്റി പ്രസിഡണ്ട് ഷഫീഖ് പട്ടാട്ട്, ജില്ലാ കോഡിനേറ്റർ അസീസ് കസിൻസ് പ്രേമൻ നന്മ ന , നൗഷാദ് ഡിലക്സ്, ഫയാസ് കളേഴ്സ്, നാസർ കിഡ്സ് എന്നിവർ സംസാരിച്ചു.
കൊയിലാണ്ടിയിലെ വൈദ്യുതി വിതരണസ്തംഭനം പരിഹരിക്കാൻ സബ്‌സ്റ്റേഷൻ സ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി കെ, കെ. ഗോപാലകൃഷ്ണൻ പ്രസിസ ണ്ട്, സി കെ .സുനിൽ പ്രകാശ് (ജനറൽ സെക്രട്ടറി) നാസർ ഖജാൻജി വൈസ് പ്രസി. മാരായി പ്രേമൻ നന്മന നൗഷാദ് ഡിലക്സ് . ഫയാസ് കളേഴ്സ്, സെക്രട്ടറിമാരായി മനോജ് . ടി.കെ.
സുമതിതിരുവോണം, രശ്മി ലുക് അറ്റ് മി എന്നിവരെ തിരഞ്ഞെടുത്തു.