കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു

news image
Apr 11, 2025, 3:19 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരം നന്ദൻകോട് സുമംഗലി ഓഡിറ്റോറിയത്തിൽ (അശോകപുരം നാരായണൻ നഗർ) കൊടി ഉയർന്നു. സ്വാഗത സംഘം ചെയർമാൻ തോട്ടക്കാട് ശശി പതാക ഉയർത്തി.
അടൂരിൽ നിന്നും വൈസ് പ്രസിഡൻ്റ് സനൽ അടൂർ നയിച്ച പതാക ജാഥയും നെയ്യാറ്റിൻകരയിൽ നിന്നും
വൈസ് പ്രസിഡന്റ് മണിവസന്തം ശ്രീകുമാറും നേതൃത്വം നൽകിയ കൊടിമര ജാഥകളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഗമിച്ച ശേഷം സംയുക്തമായി സമ്മേളന നഗരിയിലേക്ക് എത്തുകയായിരുന്നു.

പതാക സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജനും കൊടിമരം പ്രസിഡൻ്റ് അനിൽ ബിശ്വാസും ഏറ്റുവാങ്ങി.
ദേശീയ എക്സി. അംഗം ബാബു തോമസ്, വൈസ് പ്രസിഡൻ്റ് എം.എ. ഷാജി, ദേശീയ സമിതി അംഗം ആഷിക്ക് മണിയംകുളം, പി.ബി. തമ്പി, ശിവകൈലാസ്, എസ്.ടി. വിനു, എം. സുജേഷ്, അനീഷ് തെങ്ങമം, ശിവപ്രസാദ്, വിഷ്ണു രാജ് എന്നിവർ പ്രസംഗിച്ചു.ഇന്ന് രാവിലെ 10.30 ന് മാദ്ധ്യമ സെമിനാർ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജീവൻ ടി.വി എം.ഡി സാജൻ വേളൂർ ഉൾപ്പെടെയുള്ള
പ്രമുഖർ പങ്കെടുക്കും.

ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. വി.കെ. പ്രശാന്ത് എം.എൽ. എ, ഐ.ബി. സതീഷ് എം.എൽ.എ, സിനിമ താരം
കൊല്ലം തുളസി എന്നിവർ സംബന്ധിക്കും.

വൈകിട്ട് മൂന്നിന് പ്രതിനിധി സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറി ജനറൽ എസ്. സബാനായകൻ ഉദ്ഘാടനം ചെയ്യും. 12 ന് ഉച്ചക്ക് രണ്ട് വരെ പ്രതിനിധി സമ്മേളനം തുടരും. 2.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കടകംപ്പള്ളി സുരേന്ദ്രൻ എം.എൻ.എ, ചലച്ചിത്ര അക്കാദമി ചെയർമാൻ കഴക്കൂട്ടം പ്രേംകുമാർ, കെ.ജെ.യു സ്ഥാപക പ്രസിഡൻ്റ് റോയി മാത്യു, സ്ഥാപക ജനറൽ സെക്രട്ടറി ജഗദീഷ് ബാബു, മുൻ സംസ്ഥാന പ്രസിഡന്റുമാരായ സി.വി. മിത്രൻ, ബാബു തോമസ്, മുൻ ഭാരവാഹികളായിരുന്ന സുരേഷ് പട്ടാമ്പി, എൽ.ആർ. ഷാജി, ഷാജി ഇടപ്പള്ളി എന്നിവർ സംബന്ധിക്കും. ആദ്യകാല നേതാക്കളെയും മുതിർന്ന മാദ്ധ്യമ പ്രവർത്തകരെയും സമ്മേളനം ആദരിക്കും.
പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300 ഓളം മാദ്ധ്യമ പ്രവർത്തകർ പങ്കെടുക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe