കേരളത്തിലെ ട്രെയിനുകള്‍ക്ക് ജൂണ്‍ 15 മുതല്‍ സമയമാറ്റം; നേത്രാവതി ഉള്‍പ്പടെയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

news image
Jun 10, 2025, 3:40 pm GMT+0000 payyolionline.in

തിരുവനന്തപുരം: കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ കാല സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് തിരുവനന്തപുരം- നിസാമുദ്ദീന്‍ രാജധാനി ഇനി മുതല്‍ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക് 02.40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വൈകിട്ട് 06.25 ന് എറണാകുളം സൗത്തില്‍ എത്തും.

തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി ജൂണ്‍ 15 മുതല്‍ രാവിലെ 09.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചക്ക് 01.10ന് എറണാകുളം സൗത്തില്‍ എത്തും.

തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും പുറപ്പെടുന്ന സമ്പര്‍ക്ക ക്രാന്തി, അമൃത്സര്‍, ഋഷികേശ് തുടങ്ങിയ ട്രെയിനുകള്‍ ജൂണ്‍ 15 മുതല്‍ രാവിലെ 04.50 ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് രാവിലെ 09.35ന് എറണാകുളം സൗത്തില്‍ എത്തും.

ഗാന്ധിധാം- തിരുനെല്‍വേലി ഹംസഫര്‍ ജൂണ്‍ 15 ന് ശേഷം ഉള്ള ചൊവ്വാഴ്ചകളില്‍ എറണാകുളം സൗത്തില്‍ വൈകിട്ട് 06.10 ന് എത്തും. തിരുവനന്തപുരം എത്തുന്ന സമയം രാത്രി 11.05 ആയിരിക്കും.

നിസാമുദ്ദീന്‍- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (22634) ജൂണ്‍ 15 ന് ശേഷം ഉള്ള ഞായറാഴ്ചകളില്‍ എറണാകുളം സൗത്തില്‍ വൈകിട്ട് 06.10 ന് എത്തും. തിരുവനന്തപുരം എത്തുന്ന സമയം രാത്രി 11.05 ആയിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe