കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന ശ്രമമാണ് നടത്തുന്നതെന്ന് ടിപി രാമകൃഷ്ണൻ. കോൺഗ്രസ് അഖിലേന്ത്യാതലത്തിൽ എന്ത് നിലപാട് എടുത്താലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം തൊഴിലാളികളെ ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓരോ സമീപനവും സ്വീകരിക്കുന്നത്. അതാണ് ഐഎൻടിയുസിയെ ദേശീയ പണിമുടക്കിൽ നിന്നും കേരളത്തിലെ കോൺഗ്രസ് വിലക്കാൻ കാരണം. യു ഡി എഫ് ജാഥ പര്യടനം തുടരുകയാണ് കുറ്റ്യാടിയിൽ ഐക്യം പ്രകടമായി നടന്നുവെന്നും എന്തൊരു യോജിപ്പാണിതെന്നും അദ്ദേഹം പരപിഹസിച്ചു.
ആധുനികവൽക്കരണത്തിന്റെ കാലമാണിത്. നിരവധി ശാസ്ത്രനേട്ടങ്ങൾ കൈവരിച്ച കാലം. അത്തരം കാലത്ത് പരീക്ഷണങ്ങളൾ എല്ലാം തൊഴിലാളികളുടെ അധ്വാനഭാരം എങ്ങനെ കുറയ്ക്കാം എന്ന് നോക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ അധ്വാന ഭാരം വർദ്ധിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു. അതിന് വ്യത്യസ്തമായ സമീപനം മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എട്ടു മണിക്കൂർ ജോലി എന്നാ വ്യവസ്ഥ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻറെ നേതാക്കൾ ജീവൻ കൊടുത്ത നേടിയതാണ്. അതാണ് ഇന്ന് 14 മണിക്കൂറിലേക്ക് മാറ്റി കോർപ്പറേറ്റീവ് കുത്തകമുതലാളികൾക്കു വേണ്ടി ഇന്ത്യ ഗവൺമെൻറ് സ്വീകരിച്ചത്. ഇത് അപകടകരമാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.സമരത്തിന്റെ മുദ്രാ വാക്യങ്ങൾ പരിഗണിച്ച് വികസന മുന്നേറ്റ ജാഥ മാറ്റി വച്ചിരുന്നു. തൊഴിലാളി വർഗത്തോടുള്ള കടപ്പാട് മൂലമാണ് ഇത് മാറ്റി വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
