കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം: കെ.ജി.എൻ.എ ഏരിയ സമ്മേളനം

news image
Mar 24, 2026, 3:33 pm GMT+0000 payyolionline.in

കൊയിലാണ്ടി: ലോകത്തിന് മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ തകർക്കാനും ഇകഴ്ത്തിക്കാണിക്കാനുമുള്ള ബോധപൂർവമായ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആരോഗ്യരംഗത്തെ ഏത് അന്താരാഷ്ട്ര സൂചകങ്ങൾ പരിശോധിച്ചാലും കേരളം കൈവരിച്ച നേട്ടങ്ങൾ വ്യക്തമാണെന്നും ഈ നേട്ടങ്ങളെ സംരക്ഷിക്കാൻ സമൂഹം മുന്നോട്ടുവരണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന ഏരിയ സമ്മേളനം കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു എ. ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യ രംഗത്ത് നഴ്സുമാർ നൽകുന്ന സേവനങ്ങളെയും സംഘടനയുടെ പ്രവർത്തനങ്ങളെയും അവർ പ്രകീർത്തിച്ചു. ജില്ല സെക്രട്ടറി പ്രജിത്ത്, സെക്രട്ടറിയേറ്റ് അംഗം റീജ എം.ടി, നീരജ ടി.എസ്, രമ്യ മോഹൻ, നീതു എൻ.വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:
ഏരിയ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: രമ്യ മോഹൻ

സെക്രട്ടറി: നീരജ ടി.എസ്

ട്രഷറർ: മേരി ജോസ്ന

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe