കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി തകർക്കുന്നു; തിക്കോടിയിൽ ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ പ്രതിഷേധ കൂട്ടായ്മ

news image
Sep 28, 2022, 4:24 pm GMT+0000 payyolionline.in

തിക്കോടി:  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് തിക്കോടി സ്വാഗതം പറഞ്ഞു. എം ജി എൻ ആർ ഇ ജി എസ് യൂണിയനു വേണ്ടി സെക്രട്ടറി ഷാഹിദ ഒപ്പുശേഖരണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടിക്ക് കൈമാറി . പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ പ്രനില സത്യൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ ഷക്കീല ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംല പി വി , മെമ്പർമാരായ അബ്ദുൾ മജീദ്, വിനു കാരോളി , വിവിധ രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി ബിജു കളത്തിൽ, ഇ.ശശി , പി ടി രമേശൻ, മജീദ് മന്നത്ത് എന്നിവർ അഭിവാദ്യമർപ്പിച്ചു,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe