കേന്ദ്ര സർക്കാരിനെതിരെ രാജ്ഭവൻ മാർച്ച്; കൊയിലാണ്ടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിളംബര ജാഥ

news image
Nov 4, 2024, 4:28 pm GMT+0000 payyolionline.in

കൊയിലാണ്ടി: വ്യാപാരികൾക്ക് മുറി വാടകയിൽ 18 ശതമാനം ജി.എസ്.ടി.ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി 7 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിൻ്റെ മുന്നോടിയായി കൊയിലാണ്ടി യൂണിറ്റ് കമ്മിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി.


യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവൻ ജനറൽ സെക്രട്ടറി കെ.കെ.ഫാറൂഖ് ട്രഷറർ  സഹീർ ഗാലക്‌സി, റിയാസ് അബൂബക്കർ, സൗമിനി മോഹൻദാസ്, ഇസ്മായിൽ ഹാഷിം എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe