കെ സ്മാർട്ട് സോഫ്റ്റ്‌വെയറിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ചാത്തമംഗലം ഗ്രാമപഞ്ചായത്ത്

news image
Mar 20, 2025, 12:55 pm GMT+0000 payyolionline.in

ചാത്തമംഗലം: കെ- സ്മാർട്ട് സോഫ്റ്റ് വെയർ ഏപ്രിൽ 1 മുതൽ പഞ്ചായത്തിൽ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു . കെ- സ്മാർട്ട് സോഫ്റ്റ്‌വെയർ സംബന്ധിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ ഗഫൂർ ൻ്റെ അധ്യക്ഷതയിൽ ജില്ലാതല ഇന്റേണൽ വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് അവബോധനം ക്ലാസ് നൽകി.

 

സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യവും അതുവഴി ജനങ്ങൾക്ക് ലഭ്യമാകാൻ പോകുന്ന സേവനത്തിന്റെ പുതിയ സാധ്യതകളെ പറ്റിയും തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി.ഷാഹുൽ ഹമീദ് അവതരിപ്പിച്ചു
സോഫ്റ്റ്‌വെയർ വിന്യാസത്തിനോട് അനുബന്ധിച്ചു നടത്തേണ്ട മുന്നൊരുക്കങ്ങൾജനങ്ങൾക്ക് നൽകേണ്ടുന്ന അറിയിപ്പുകൾപൊതുജനങ്ങൾക്ക് ദൃശ്യമാകും വിധം പ്രദർശിപ്പിക്കേണ്ടതാണ് എന്നതുൾപ്പെടെ യോഗം ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.പി സനൽകുമാർ അസിസ്റ്റൻറ് സെക്രട്ടറി പി.എം മധുസൂദനൻ  സൂപ്രണ്ട്പ്രിൻസിയ മുഹമ്മദ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe