കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് രണ്ടരലക്ഷം കുടുംബങ്ങൾക്കുകൂടി

news image
Aug 19, 2023, 2:27 am GMT+0000 payyolionline.in

തിരുവനന്തപുരം∙ രണ്ടരലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു കൂടി സൗജന്യനിരക്കിൽ കെ ഫോൺ വഴി ഇന്റർനെറ്റ് സേവനമെത്തിക്കാൻ സർക്കാർ തീരുമാനിച്ചു. അർഹരായവരുടെ പട്ടിക നൽകാൻ തദ്ദേശ സ്ഥാപനങ്ങളോടു കെ ഫോൺ കമ്പനി നിർദേശിച്ചു.കെ ഫോൺ പദ്ധതി പ്രഖ്യാപിച്ചപ്പോൾ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് എന്നായിരുന്നു സർക്കാർ വാഗ്ദാനമെങ്കിലും, പിന്നീട് ഒരു മണ്ഡലത്തിൽ 100 വീതം 14000 കുടുംബങ്ങൾക്ക് എന്നായി ചുരുക്കി. ഇതു വലിയ വിമർശനത്തിനിടയാക്കി. ഇത്തവണത്തെ ബജറ്റിൽ ഈ സാമ്പത്തിക വർഷം ഒരു മണ്ഡലത്തിൽ 500 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ എന്ന വാഗ്ദാനമുണ്ടായിരുന്നു. ഒരു പടി കൂടി കടന്നാണു രണ്ടരലക്ഷം കണക്‌ഷൻ എന്ന തീരുമാനം. എന്നാൽ ഇതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല.ദിവസം 1.5 ജിബി ഡേറ്റ 20 എംബിപിഎസ് വേഗത്തിൽ ലഭ്യമാക്കും. ഇതിൽ കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നുണ്ടെങ്കിൽ മാത്രം പണം നൽകേണ്ടിവരും. ഒരു മണ്ഡലത്തിൽ 1785 കുടുംബങ്ങൾക്കു വീതം പ്രയോജനം ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe