കൊച്ചി> ഇന്റർനെറ്റ് സേവനങ്ങൾ എന്നും പാവപ്പെട്ട ജനവിഭാഗങ്ങളെ നിഷേധിച്ചവരാണ് കെ ഫോണിനെ എതിർക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കളമശേരി മണ്ഡലത്തിൽ കെ ഫോണിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ ഫോണിന്റെ വരവോടെ വലിയമാറ്റങ്ങളാണ് ഉണ്ടാകാൻപോകുന്നത്. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാകും. ഗവേഷണ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഗുണമേന്മയുള്ളതുമായി മാറും. എല്ലാക്കാലത്തും ഇത്തരം സേവനങ്ങൾ നിഷേധിക്കപ്പെട്ടുകഴിഞ്ഞിരുന്നവർക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാകുന്നതും വലിയ മുന്നേറ്റമാകുമെന്നും മന്ത്രി പറഞ്ഞു.