കെ-​ടെ​റ്റ്​ പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും ഉ​ട​ൻ പി​രി​ച്ചു​വി​ടാ​ൻ ഉ​ത്ത​ര​വ്

news image
Mar 22, 2025, 7:30 am GMT+0000 payyolionline.in

എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 2019-20 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റ്​ (കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും ഉ​ട​ൻ സ​ർ​വി​സി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. നേ​ര​ത്തെ നി​യ​മ​നാം​ഗീ​കാ​രം നേ​ടു​ക​യും എ​ന്നാ​ൽ കെ-​ടെ​റ്റ്​ യോ​ഗ്യ​ത​യി​ല്ലാ​തെ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യും ചെ​യ്ത​വ​രെ പ​ഴ​യ ത​സ്തി​ക​യി​ലേ​ക്ക്​ ത​രം​താ​ഴ്ത്താ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കെ-​ടെ​റ്റ്​ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ നി​യ​മി​ക്കു​ക​യോ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യോ ചെ​യ്യു​ന്ന മാ​നേ​ജ​ർ​മാ​ർ​ക്ക്​ അ​യോ​ഗ്യ​ത ക​ൽ​പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ ഈ ​മാ​സം ത​ന്നെ ന​ട​പ്പി​ൽ വ​രു​ത്ത​ണം. നി​ല​വി​ൽ നി​യ​മ​നാം​ഗീ​കാ​രം കാ​ത്തു​നി​ൽ​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന്​ അ​ധ്യാ​പ​ക​രാ​ണ്​ ഉ​ത്ത​ര​വ്​ വ​ഴി പു​റ​ത്താ​വു​ക.

പി​ന്നീ​ട്​ യോ​ഗ്യ​ത നേ​ടു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ പ​ല മാ​നേ​ജ്​​മെ​ന്‍റു​ക​ളും യോ​ഗ്യ​ത പ​രീ​ക്ഷ ജ​യി​ക്കാ​ത്ത​വ​രെ നി​യ​മി​ച്ച​ത്. 2012 ജൂ​ൺ ഒ​ന്ന്​ മു​ത​ൽ നി​യ​മി​ത​രാ​കു​ന്ന അ​ധ്യാ​പ​ക​ർ​ക്കാ​ണ് 2009ലെ​ ​വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം യോ​ഗ്യ​ത പ​രീ​ക്ഷ നി​ർ​ബ​ന്ധം. 2011ൽ ​വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ച​ട്ട​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തു​​മു​ത​ൽ അ​ഞ്ച്​​ വ​ർ​ഷ​മാ​യി​രു​ന്നു നി​ല​വി​ലു​ള്ള​വ​ർ​ക്ക്​ യോ​ഗ്യ​ത നേ​ടാ​നു​ള്ള സ​മ​യ​പ​രി​ധി.

ഇ​തി​ൽ​ 2019-20 വ​രെ നി​യ​മി​ത​രാ​കു​ന്ന​വ​ർ​ക്ക്​ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​രു​ന്നു.ഇ​വ​ർ 2020-21ഓ​ടെ യോ​ഗ്യ​ത നേ​ട​ണ​മെ​ന്നാ​യി​രു​ന്നു. ഇ​തി​ന്​ ശേ​ഷം ന​ട​ന്ന പ​രീ​ക്ഷ​ക​ളി​ലും യോ​ഗ്യ​ത നേ​ടാ​ത്ത​വ​ർ​ക്ക്​ അ​വ​സാ​ന അ​വ​സ​രം എ​ന്ന നി​ല​യി​ൽ 2023ലെ ​ഉ​ത്ത​ര​വ്​ പ്ര​കാ​രം പ്ര​ത്യേ​ക പ​രീ​ക്ഷ​യും ന​ട​ത്തി. ഇ​തി​ന്​ പു​റ​മെ വ​ർ​ഷം ര​ണ്ടു​ത​വ​ണ കെ-​ടെ​റ്റ്​ പ​രീ​ക്ഷ ന​ട​ക്കു​ന്നു​മു​ണ്ട്.

യോ​ഗ്യ​ത നേ​ടാ​ത്ത​വ​ർ​ക്ക്​ ഇ​തി​ന​കം ചു​രു​ങ്ങി​യ​ത്​ പ​ത്ത്​ അ​വ​സ​രം ല​ഭി​ച്ചു​വെ​ന്ന്​ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2019-20 വ​രെ​യു​ള്ള​വ​ർ​ക്ക്​ യോ​ഗ്യ​ത നേ​ടാ​ൻ സ​മ​യം നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നു​​ശേ​ഷം നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന്​ അ​നു​വ​ദി​ച്ച തീ​യ​തി​യാ​യ 2021 ജൂ​ലൈ 15 മു​ത​ൽ കെ-​ടെ​റ്റ്​ നി​ർ​ബ​ന്ധ​വു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​ർ​ക്ക​ശ ന​ട​പ​ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe