.
മണിയൂർ: കെ എസ് എസ് പി യു പാലയാട് യൂണിറ്റ് 34ാം വാർഷിക സമ്മേളനം കെ എസ് എസ് പി യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി. രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കെ. പി ബാബു അനുശോചന പ്രമേയവും കെ. വി. മോഹനൻ മറ്റു പ്രമേയങ്ങളും അവതരിപ്പിച്ചു.
മാതാപിതാക്കളുടെ സ്മരണയിൽ യൂണിറ്റ് അംഗം സി. എച്. ശ്രീനിവാസൻ മാസ്റ്റർ ഏർപ്പെടുത്തിയ കൈതാങ്ങു തുക കൈത്താങ്ങു കമ്മിറ്റി കൺവീനർ ഇ. നാരായണൻ മാസ്റ്റർക്ക് നൽകി. യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വി. പി. രവീന്ദ്രനും, വരവ് ചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും ട്രഷറർ നാണു തറമ്മലും, സംഘടനറിപ്പോർട്ട് കെ എസ് എസ് പി യു തോടന്നൂർ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വല്ലത്ത് ബാലകൃഷ്ണൻ മാസ്റ്ററും അവതരിപ്പിച്ചു.

ആശംസകൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന കൗൺസിൽ അംഗം എം. ചെക്കായി, കെ എസ് എസ് പി യു ബ്ലോക്ക് പ്രസിഡന്റ് എൻ. കെ. രാധാകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി പി. എം. കുമാരൻ മാസ്റ്റർ, കെ. ബാലക്കുറുപ്പ്, കോച്ചേരി രാധാകൃഷ്ണൻ മാസ്റ്റർ, കാർത്യായനി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹിതെരഞ്ഞെടുപ്പിന് വരണാധികാരിയായി വി. കെ. കുട്ടിമാസ്റ്റർ നേതൃത്വം നൽകി. കെ എസ് എസ് പി യു പാലയാട് യൂണിറ്റ്ഭാരവാഹികളായി ടി. കെ. ബാലകൃഷ്ണൻ പ്രസിഡന്റ് , കെ. പി. ബാബു സെക്രട്ടറി , നാണു തറമ്മൽ ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു. കെ. ടി. നാണുവും സംഘവും അവതരിപ്പിച്ച കലാപരിപാടികൾ സമ്മേളനത്തിന് മാറ്റ് കൂട്ടി. വി. പി. രവീന്ദ്രൻ സ്വാഗതവും നാണു തറമ്മൽ നന്ദിയും പറഞ്ഞു.
