കെ.എസ്.എസ്.പി.യു ഇരിങ്ങൽ യൂണിറ്റ് ” ലോക പരിസ്ഥിതി ദിനം ” ആചരിച്ചു

news image
Jun 5, 2025, 10:19 am GMT+0000 payyolionline.in

പയ്യോളി :  “നട്ടുനനച്ചു വളർത്തിടാം ഇന്ന്, നല്ല നാളെകൾ പൂവിടാനായി ” എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക പരി സ്ഥിതി ദിനം ഇരിങ്ങൽ താഴെക്കളരി യു.പി.സ്ക്കൂളിൽ ഫലവൃക്ഷത്തൈ നട്ട് ആചരിച്ചു.

 

യൂനിറ്റ് പ്രസിഡണ്ട് കെ.കെ രാജേന്ദ്രൻ ഫലവൃക്ഷത്തൈ നട്ടു. വി.കെ നാസർ മാസ്റ്റർ സ്വാഗതവും പി.വി ബാബു നന്ദിയും പറഞ്ഞു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ഹെഡ്മിസ്ട്രസ്   നിത്യ എസ്.എ ,  പി.ടി.എ  പ്രസിഡണ്ട്പി .ഷാജി, കെ. ധനഞ്ജയൻ, കെ.വി.രാജൻ, സി.കെ വിജയൻ, ശശാങ്കൻ, കെ. സജീവൻ മാസ്റ്റർ, ഇ. അനിത ടീച്ചർ, ടി രമേശൻ, കെ.കെ ബാബു എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe