തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകിയതിന് പിന്നാലെ ഓണം ആനുകൂല്യങ്ങളുടെ വിതരണവും ആരംഭിച്ചു. താൽക്കാലിക ജീവനക്കാർക്ക് 1000 രൂപയും സ്ഥിരം ജീവനക്കാർക്ക് 2750 രൂപയുമാണ് ഓണാനുകൂല്യം. ഇതിനുപുറെമ സ്ഥിരം ജീവനക്കാര്‍ക്ക് 7500 രൂപവീതം ശമ്പള അഡ്വാൻസും നൽകിത്തുടങ്ങിയിട്ടുണ്ട്.
പെൻഷൻകാർക്ക് ജൂലൈ മാസത്തെ പെൻഷൻ വ്യാഴാഴ്ച അക്കൗണ്ടിലെത്തി. അതേസമയം ആഗസ്റ്റ് മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഒപ്പം 1000 രൂപ ഉത്സവബത്തയും നൽകിയിട്ടില്ല. കുടിശ്ശികയും ഉത്സവബത്തയും നൽകിയില്ലെങ്കിൽ തിരുവോണദിവസം സെക്രേട്ടറിയറ്റിന് മുന്നിലും ജില്ലകളിൽ അതത് യൂനിറ്റുകളിലും പ്രതിഷേധപരിപാടി സംഘടിപ്പിക്കാനാണ് പെൻഷൻകാരുടെ തീരുമാനം.