കെ.എസ്.ആർ.ടി.സി റൂട്ടിൽ ദീർഘദൂര സ്വകാര്യ ബസ് വേണ്ട

news image
Jan 18, 2026, 2:28 am GMT+0000 payyolionline.in

കൊ​ച്ചി: കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ള്ള ദേ​ശ​സാ​ത്കൃ​ത റൂ​ട്ടു​ക​ളി​ൽ 140 കി​ലോ​മീ​റ്റ​റി​ല​ധി​കം ഓ​ടു​ന്ന സ്വ​കാ​ര്യ ഓ​ർ​ഡി​ന​റി ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ്​ പു​തു​ക്കി​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് ഹൈ​കോ​ട​തി. 140 കി.​മീ. ദൂ​ര​പ​രി​ധി പാ​ലി​ക്കാ​തെ​ത​ന്നെ പെ​ർ​മി​റ്റ് ന​ൽ​കാ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ കെ.​എ​സ്.​ആ‌​ർ.​ടി.​സി ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. 241 സ്വ​കാ​ര്യ ഓ​ർ​ഡി​ന​റി ബ​സ് പെ​ർ​മി​റ്റു​ക​ളാ​ണ് നി​ല​വി​ൽ 140 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​പ​രി​ധി​യി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 2009 മേ​യ് ഒ​മ്പ​തി​നു​മു​മ്പ് പെ​ർ​മി​റ്റു​ള്ള സ്വ​കാ​ര്യ സ​ർ​വി​സു​കാ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe