“കെഎംസിസിയുടെ പ്രവർത്തനം ലോകത്തിന് മാതൃക “: പയ്യോളി നഗരസഭാ ചെയർമാന് ദുബൈ കെഎംസിസി ആസ്ഥാനത്ത് സ്വീകരണം

news image
Jun 19, 2024, 1:21 pm GMT+0000 payyolionline.in

ദുബൈ:കെ.എം സിസി നാട്ടിലും ഗൾഫ് നാടുകളിലും നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്ത് മാതൃകപരമാണെന്നും തുല്യതയില്ലാത്തതാണെന്നും പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ പറഞ്ഞു. ദുബൈ കെ.എം.സിസി പയ്യോളി മുനിസിപ്പൽ കമ്മിറ്റി ദുബൈ കെ.എം.സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച സീകരണ പരിപാടിയും ‘ഈദ് മിലൻ’ ബലിപെരുന്നാൾ സംഗമം മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എംസിസി ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് പരിപാടി ഉൽഘാടനം ചെയ്തു. മൊയ്തീൻ പട്ടായി അധ്യക്ഷത വഹിച്ചു. ജലിൽ മഷ്ഹൂർ തങ്ങൾ, വി.കെ.കെ റിയാസ്, കെ.പി കരീം, പി.കെ മുഹമദലി, സുൽതാൻ അസീസ് , നിഷാദ് മൊയ്തു, ഫസൽ തങ്ങൾ , സാജിദ് പുറത്തോട്ട്, നാസർ മൂപ്പൻ, ഫൈസൽ, അർഷാദ്, നിഷാദ് ഇയ്യോത്താൻ,അജ്മൽ , മെഹനാസ് എന്നിവർ സംസാരിച്ചു.
ഷംസീർ സ്വാഗതവും റഹിസ്കോട്ടക്കൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe