കെജ്‌രിവാളിന്റെ അറസ്റ്റ് : ജർമനിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് കേന്ദ്രം; ഇടപെടരുതെന്ന് മുന്നറിയിപ്പ്

news image
Mar 23, 2024, 10:50 am GMT+0000 payyolionline.in
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച ജർമനിയുടെ പ്രസ്താവനയിൽ അതൃപ്തി
അറിയിച്ച് കേന്ദ്രം. ജർമ്മൻ മിഷൻ ഡപ്യൂട്ടി ഡയറക്ടറെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി.ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇന്ത്യ ജർമ്മനിയോട് നിർദ്ദേശിച്ചു. കെജ്രിവാളിന് നീതിയുക്തമായ ഒരു വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു അറസ്റ്റിന് പിന്നാലെ വിദേശകാര്യമന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ പ്രതികരിച്ചത്. നിരപരാധിത്വം തെളിയിക്കാൻകെജ്രിവാളിന് അവകാശങ്ങളുണ്ട്. നിയമപരമായഅവകാശങ്ങളുണ്ട്. അത് ലംഘിക്കരുതെന്നും ജർമ്മൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe