പയ്യോളി : കെ എസ് ടി എ മേലടി സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേലടി എ.ഇ.ഒ ഓഫീസിനു മുന്നിൽ അധ്യാപക ധർണ്ണ നടന്നു.ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരം വച്ച് താമസിപ്പിക്കുന്ന ഉദ്യോഗസ്ഥ നിലപാട് തിരുത്തുക, കേന്ദ്രസർക്കാരിന്റെ ചരിത്രനിഷേധവും പാഠപുസ്തക കാവിവൽക്കരണത്തിനെതിരായും ,വിദ്യാഭ്യാസമേഖലയ്ക്കുള്ള കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക,ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ അടിയന്തര തീർപ്പ് കൽപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സമരം നടന്നത്.
കെ എസ് ടി എ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വി വി വിനോദ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് പി അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ്ജില്ലാ സെക്രട്ടറി ഇൻ ചാർജ് എസ് കെ ശ്രീലേഷ് സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അനുരാജ് വരിക്കാലിൽ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.