വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് കൊല്ലൂർ മൂകാംബികയിലേക്ക് കെഎസ്ആർടിസി ആരംഭിക്കുന്ന സൂപ്പർ ഡീലക്സ് സർവീസ് മാർച്ച് 31 മുതൽ ഓടിത്തുടങ്ങും. സുൽത്താൻബത്തേരിയിൽനിന്ന് മീനങ്ങാടി, കൽപ്പറ്റ, പനമരം, മാനന്തവാടി, അമ്പായത്തോട്, കൊട്ടിയൂർ, കേളകം, പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, ചാലോട്, കണ്ണൂർ, തളിപ്പറമ്പ, പരിയാരം, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, ചന്ദ്രഗിരി, കാസർഗോഡ്, മഞ്ചേശ്വരം, മംഗലാപുരം, ഉഡുപ്പി, കുന്താപുര വഴിയാണ് ബസ് സർവീസ് നടത്തുന്നത്. സുൽത്താൻബത്തേരിയിൽ നിന്നും വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ രാത്രി എട്ട് മണിക്കാണ് ബസ് പുറപ്പെടുന്നത്.
സമയക്രമം
08.00PM : സുൽത്താൻബത്തേരി
08.30PM : കൽപ്പറ്റ
09.10PM : മാനന്തവാടി
10.35PM : ഇരിട്ടി
11.35PM : കണ്ണൂർ
12.50AM : പയ്യന്നൂർ
01.30AM : കാഞ്ഞങ്ങാട്
02.00AM : കാസറഗോഡ്
03.05AM : മംഗലാപുരം
05.40AM : കൊല്ലൂർ_മൂകാംബിക
കൊല്ലൂർ മൂകാംബികയിൽ നിന്നും വെള്ളി, ഞായർ, ചൊവ്വ ദിവസങ്ങളിൽ രാത്രി ഒമ്പതിന് ബസ് സുൽത്താൻ ബത്തേരിയിലേക്ക് പുറപ്പെടും.
സമയക്രമം
09.00PM : കൊല്ലൂർ_മൂകാംബിക
11.35PM : മംഗലാപുരം
12.35AM : കാസറഗോഡ്
01.15AM : കാഞ്ഞങ്ങാട്
01.55AM : പയ്യന്നൂർ
02.40AM : കണ്ണൂർ
04.10AM : ഇരിട്ടി
05.25AM : മാനന്തവാടി
06.05AM : കൽപ്പറ്റ
06.35AM : സുൽത്താൻബത്തേരി
onlineksrtcswift.com, Ente KSRTC ആൻഡ്രോയ്ഡ് ആപ്പ് വഴിയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്
സുൽത്താൻ ബത്തേരി: 0493-6220217
കൽപറ്റ: 0493-6202611
മാനന്തവാടി: 0493-5240640
വാട്സ് ആപ്പ് നമ്പർ : +919497722205