തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീനാണ് (19) പരിക്ക് പറ്റിയത്. പോളിടെക്നിക് വിദ്യാർത്ഥിയാണ് അമീൻ. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കല്ലറ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കല്ലറയിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ ഡോർ തുറന്നാണ് വിദ്യാർത്ഥി പുറത്തേക്ക് വീണത്. അപകടത്തിൽ തലയ്ക്കും കാലിലും സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
