കെഎസ്ആർടിസിയിൽ ഇനി ആർക്കും പരസ്യം പിടിക്കാം: തൊഴിൽ ദാന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ ബി ​ഗണേഷ് കുമാർ

news image
Oct 12, 2025, 11:49 am GMT+0000 payyolionline.in

പരസ്യ കമ്പനികളുടെ കള്ളത്തരങ്ങളെ പൊളിക്കാൻ ബദൽ പദ്ധതിയുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ. ഇനി ഏതൊരാൾക്കും കെഎസ്ആർടിസിയിൽ പരസ്യം പിടിക്കാമെന്ന് മന്ത്രി. ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം പരസ്യം പിടിക്കുന്നവരുടെ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി അറിയിച്ചു. ഈ തൊഴിൽ ദാന പദ്ധതി ഉടനെ തന്നെ നിലവിൽ വരുമെന്ന് മന്ത്രി പത്തനാപുരത്ത് വെച്ച് പറഞ്ഞു.പരസ്യ കമ്പനികളുടെ നയത്തിനെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി കെ ബി ​ഗണേഷ് കുമാർ നടത്തിയത്. കോടികളുടെ നഷ്ടമാണ് പരസ്യ കമ്പനികള്‍ കാരണം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ 6 – 7 വര്‍ഷത്തിനുള്ളിൽ 65 കോടി രൂപയെങ്കിലും നഷ്ടമുണ്ടായി കാണുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഈ കമ്പനികൾ ടെന്‍ഡര്‍ എടുത്തതിന് ശേഷം കള്ളക്കേസ് ഉണ്ടാക്കി കോടതിയിൽ പോയി നടപടി പൂർത്തിയാക്കാതെ ആ പേരിൽ പൈസ അടിച്ചുമാറ്റും ഇത് സ്ഥിരം ആയതോടെ ഇത്തരം ആളുകളെ കരിമ്പട്ടികയില്‍പ്പെടുത്താൻ ഹൈക്കോടതി നിർദേശം നൽകി. ഇതോടെ ഇവർ ടെന്‍ഡര്‍ വിളിച്ചാല്‍ സംഘം ചേര്‍ന്ന് വരാതിരിക്കുന്ന രീതിയായി. പക്ഷേ ഇങ്ങനെയുള്ളവരെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്. പത്താനപുരത്തെ എംഎൽഎയാണ് ഞാൻ. മന്ത്രി പറഞ്ഞു. ഉടനെ ബദൽ പദ്ധതി സർക്കാർ ഇവിടെ അവതരിപ്പിക്കുകയാണ്. ഏതൊരു ചെറുപ്പക്കാർക്കും ഇനി കെഎസ്ആർടിസിയിൽ പരസ്യം പിടിക്കാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe