‘കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരോട് പറയാനുള്ളത് കത്തായി വരും’, നാല് സ്വിഫ്റ്റ് പത്തനാപുരത്തിന് സമ്മാനിച്ച് മന്ത്രി

news image
Jan 13, 2024, 3:13 pm GMT+0000 payyolionline.in

തിരുവനന്തപുരം: പത്തനാപുരം കെഎസ്ആർടിസി യൂണിറ്റിന് പുതിയ നാല് സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകൾ സമര്‍പ്പിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍.അങ്ങനെ ഒടുവിൽ പത്തനാപുരത്തിന് സ്വഫ്റ്റ് ബസ് കിട്ടി. ഞാൻ മന്ത്രിയാകേണ്ടി വന്നു എന്നൊരു കാതാമസമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞായിരുന്നു ഗണേഷ് പരിപാടിയിൽ സംസാരിച്ച് തുടങ്ങിയത്. പുതിയ കെഎസ്ആര്‍ടിസി ബസ് ടെസ്റ്റ് ഡ്രൈവ് നടത്തി ഫീച്ചേഴ്സിനെ കുറിച്ച് വിവരിച്ച ശേഷമായിരുന്നു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

അങ്ങനെ ഒടുവിൽ പത്തനാപുരത്തിന് സ്വഫ്റ്റ് ബസ് കിട്ടി. ഞാൻ മന്ത്രിയാകേണ്ടി വന്നു എന്നൊരു കാതാമസമേ ഉണ്ടായിരുന്നു.  ഇന്ന് ഇവിടുന്ന് ആരംഭിക്കുന്ന ബസുകളെല്ലാം പൂര്‍ണമായും ലാഭത്തിൽ ഓടുക എന്നതാണ്. മന്ത്രി എന്ന നിലയിൽ ബസ് എടുത്ത് പോയി നഷ്ടത്തിൽ ഓടി ആളാവുന്ന പരിപാടി ഇല്ല. ചന്ദനക്കാം പാറയ്ക്കൊരു ബസുണ്ടായിരുന്നു. ആ ബസിൽ ഇവിടത്തെ ഉദ്യോഗസ്ഥര്‍ പറയുന്നത്, തലശ്ശേരി കഴിഞ്ഞാൽ ആരും ഇല്ലെന്നാണ്.  നമ്മൾ തലശ്ശേരി വച്ച് അങ്ങ് നിര്‍ത്തും.

വെരുതെ ആഡംബരത്തിന് വേണ്ടി, പേര് വയ്ക്കാൻ വേണ്ടി, കെഎസ്ആര്‍ടിസി ബസുകൾ ഇനി എവിടെയും ഓടില്ല. ഞാൻ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരോടായി പറയാനുള്ള കാര്യങ്ങൾ ഒരു കത്തായി നിങ്ങൾക്ക് വരും. പരസ്പരം തിരിച്ചറിയേണ്ട കാര്യങ്ങളായിരിക്കും കത്തിലുണ്ടാവുക. എല്ലാ ഉദ്യോസ്ഥരുമായും സംഘടനകളുമായും അടുത്ത ദിവസം യോഗം വിളിച്ചിട്ടുണ്ട്. അവര്‍ക്ക് പറയാനുള്ളത് കേൾക്കുമെന്നും അദ്ദേഹം സ്വിഫ്റ്റ് ബസുകൾ സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

കെഎസ്ആര്‍ടിസി ചെലവ് ചുരുക്കൽ നയം

അതൊരു പുതിയ നയമാണ്. കെഎസ്ആര്‍ടിസിയുടെ അനാവശ്യമായ എല്ലാ ഓട്ടവും നിര്‍ത്തുകയാണെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ഓരോ ദിവസവും സംഘടനകളും യൂണിനയനുകളും വ്യക്തികളും അറിയിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കെഎസ്ആര്‍ടിസിയുടെ എല്ലാ അനാവശ്യം ചെലവുകളും വെട്ടിക്കുറയ്ക്കുകയാണ്. പരമാവധി ചെലവ് ചുരുക്കലാണ ലക്ഷ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe