കെഎസ്ആര്‍ടിസിയില്‍ ഓണത്തിന് മുൻപ് ശമ്പളം മുഴുവൻ നൽകണം, ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല: ഹൈക്കോടതി

news image
Aug 16, 2023, 10:41 am GMT+0000 payyolionline.in

എറണാകുളം:ഓണത്തിനു മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല.
ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നത്. ശമ്പളത്തിന്‍റെ  ആദ്യ ഗഡു നൽകേണ്ടത്  കെഎസ്ആർടിസിയാണെന്ന് കോടതി പറഞ്ഞു.130 കോടി സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി സി ശമ്പള വിഷയം ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റി.ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിര്‍ദേശിച്ചു.

ശമ്പളം മുടങ്ങുന്നത് പതിവായതോടെ കെഎസ്ആര്‍ടിസിയിലെ എഐടിയുസി യൂണിയന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഓണക്കാല ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം. കോടതി ഉത്തരവ് പോലും സര്‍ക്കാരും മാനേജ്മെന്‍റും പാലിക്കുന്നില്ലെന്ന് എഐടിയുസി കുറ്റപ്പെടുത്തി.യൂണിയനുകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe