ദുബായ്: മൂടാടി പഞ്ചായത്ത് കെഎംസിസി അലിഫ് കാരുണ്യ പെൻഷൻ അഞ്ചാം ഘട്ടം അടുത്ത മാസം പുനരാരംഭിക്കും. പഞ്ചായത്തു പ്രവർത്തക സമിതിയും നാസർ ഇളയങ്ങാട്ട് അനുസ്മരണവും ഖിസൈസ് ആശിഷ് റെസ്റ്റോറന്റിൽ വെച്ച് നടന്നു.
യോഗം കൊയിലാണ്ടി മണ്ഡലം ട്രഷറർ നിഷാദ് മൊയ്തു പയ്യോളി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി വികെകെ റിയാസ് അനുസ്മരണ പ്രസംഗവും നടത്തി.
മണ്ഡലം സെക്രട്ടറി ജലീൽ മാഷ്ഹൂർ തങ്ങൾ, ഫസൽ തങ്ങൾ , പിവി നിസാർ, ഫിറോസ്, മുഹമ്മദലി, ഷഫീക് ദാരിമി തുടങ്ങിയവർ ആശംസകൾ നേർന്നു.
ജനുവരി 21 നു ദുബായിൽ വെച്ച് കുടുംബ സംഗമ പരിപാടി നടത്താൻ തീരുമാനിച്ചു.
പ്രസിഡന്റ് റാഷിദ് വികെകെ അധ്യക്ഷനായ ചടങ്ങിന് സെക്രട്ടറി സംസം ഷഫീക് സ്വാഗതവും, ട്രഷറർ യൂനുസ് വരിക്കോളി നന്ദിയും പറഞ്ഞു.