കൂത്താളിയിൽ ശക്തമായ ചുഴലിക്കാറ്റിൽ വൻനാശനഷ്ടം

news image
May 28, 2025, 2:19 pm GMT+0000 payyolionline.in

 

പേരാമ്പ്ര: കൂത്താളിയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻനാശനഷ്ട‌ം. ഇന്ന് പുലർച്ചെ നാലുമണിയോടെ ചുഴലിക്കാറ്റ് ഉണ്ടായത്. കൂത്താളി സ്കൂ‌ളിന്റെ ശൗചാലയത്തിൻ്റെ ഷെട്ടർ മുഴുവനായും പറന്ന് തൊട്ടടുത്ത വീടിൻ്റെ മുറ്റത്ത് ചെന്ന് പതിച്ചിരിക്കുന്നു. ഏകദേശം 18 മീറ്ററോളം നീളമുള്ള ഷീറ്റാണ് വൈദ്യുത ലൈനിൽ തട്ടി പോസ്റ്റ് അടക്കമാണ് മറിഞ്ഞു കിടക്കുന്നത്. പുലർച്ചെ ആയതിനാൽ വൻ അപകടം ഒഴിവായി.

കൂത്താളി പ്രദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി മരങ്ങൾ മറിഞ്ഞുവീഴുകയും കൂടാതെ വൈദ്യുത ലൈനുകൾ പൊട്ടുകയും പോസ്റ്റുകൾ ചെരിഞ്ഞു വീഴാറായ അവസ്ഥയുമാണ് ഉള്ളത്. കൂത്താളി പ്രദേശത്ത് ഇപ്പോൾ വൈദ്യുതി നിലച്ചിരിക്കുകയാണ്. വിവരം അറിയിച്ചതിനെ തുടർന്ന് കെഎസ്‌ഇബി, ഫയർഫോഴ്സ് ജീവനക്കാർ സ്ഥലത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പലസ്ഥലങ്ങളിലായി വലിയ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പതിവിലും നേരത്തെ കാലവർഷവും ന്യൂനമർദ്ദവും ഒന്നിച്ചെത്തിയതായിരിക്കാം മഴയുടെ ശക്തികൂടിയതെന്ന് കരുതുന്നത്. കൂടാതെ ശക്തമായ ചുഴലിക്കാറ്റും ഉണ്ടാകുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe