കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാർത്ഥി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടു.
കോഴിക്കോട് കട്ടാങ്ങൽ പെട്രോൾ പമ്പിന് സമീപത്തെ കോഫീ ഷോപ്പിന് മുന്നിൽ നിന്നും സംസാരിക്കുകയായിരുന്ന മൂന്ന് കുട്ടികളിൽ ഒരാളാണ് പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പർ വന്നപ്പോൾ മുന്നിലേക്ക് ചാടുകയും ചെയ്തത്. ഇന്നലെ വൈകീട്ട് 5:30 ഓടെയാണ് സംഭവം.
സ്കൂട്ടറിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാർഥി. ഇവർ സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ സ്കൂട്ടറിൽനിന്നിറങ്ങിയ ഒരു വിദ്യാർഥി റോഡിലേക്ക് നടന്നു നീങ്ങുന്നത് കാണാം. ആദ്യം നടന്നുനീങ്ങിയ വിദ്യാർഥി ടിപ്പർ ലോറി കടന്നുവരുന്നത് കണ്ട് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ടിപ്പറിന് മുന്നിലേക്കാണ് എടുത്ത് ചാടിയത്. എന്നാൽ ടിപ്പർ ഡ്രൈവർ സഡൻ ബ്രേക്കിട്ടതുകൊണ്ട് വിദ്യാർഥി രക്ഷപ്പെട്ടു. കാര്യമായ പരിക്കും ഏറ്റിട്ടില്ല.