കൂടുതൽ ഫലസ്തീനികളെ കൊല്ലുന്നത് ഇസ്രായേലിനെ കൂടുതൽ സുരക്ഷിതമാക്കില്ലെന്ന് യു.എന്നിലെ ഫലസ്തീൻ പ്രതിനിധി

news image
Oct 19, 2023, 3:45 am GMT+0000 payyolionline.in

ന്യൂയോർക്ക്: കൂടുതൽ ഫലസ്തീനികളെ കൊല്ലുന്നത് ഇസ്രായേലിനെ കൂടുതൽ സുരക്ഷിതമാക്കില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ. രക്തച്ചൊരിച്ചിൽ ഉടൻ അവസാനിപ്പിക്കണം. രണ്ട് ദിവസം മുമ്പ് വെടിനിർത്തലിന് സുരക്ഷാ സമിതി ആഹ്വാനം ചെയ്തിരുന്നെങ്കിൽ നൂറ് കണക്കിന് ജീവൻ രക്ഷിക്കാമായിരുന്നുവെന്നും റിയാദ് മൻസൂർ ചൂണ്ടിക്കാട്ടി.

ഇസ്രായേൽ-ഫലസ്തീൻ സംഘർഷം സംബന്ധിച്ച് സുരക്ഷാ സമിതി യോഗത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഫലസ്തീൻ പ്രതിനിധി. ഫലസ്തീനികളെ നിർബന്ധിതമായി ഒഴിപ്പിക്കുകയും ഉൽമൂലനം ചെയ്യുകയും ചെയ്യുന്ന ശക്തിയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നതെന്ന് അമേരിക്കൻ നിലപാട് ചൂണ്ടിക്കാട്ടി മൻസൂർ പറഞ്ഞു.

യു.എൻ സെക്രട്ടറി ജനറൽ, മാർപ്പാപ്പ അടക്കം ലോകത്തെ മതനേതാക്കൾ, അറബ് രാജ്യങ്ങൾ, തെരുവുകളിൽ പ്രതിഷേധിച്ച ദശലക്ഷക്കണക്കിന് ജനങ്ങളടക്കം ലോകമെമ്പാടുമുള്ള ജനകോടികൾ എന്നിവരുടെ ആഹ്വാനങ്ങൾ അംഗരാജ്യങ്ങൾ ശ്രദ്ധിക്കണം. അവർ പറയുന്നത് കേട്ട് രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുക – റിയാദ് മൻസൂർ ചൂണ്ടിക്കാട്ടി.

അതേസമയം, ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,478 ആയതായി. ഇതിൽ 1300 പേരും കുട്ടികളാണ്. 12,000 പേർക്ക് പരിക്കേറ്റു. 1200ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഹമാസ് ആക്രമണത്തിലടക്കം ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1400 ആയി. 200ഓളം പേരെ ഹമാസ് ബന്ദിയാക്കിയിട്ടുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe