പയ്യോളി : കുവൈത്തിൽ ജോലി ചെയ്യുന്ന പയ്യോളി സ്വദേശിനി മലപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു . പയ്യോളി രണ്ടാം ഗേറ്റിന് സമീപം കൃഷ്ണയില്‍ സുജിത്തിന്റെ ഭാര്യ ദീപ്തി ( 40 ) ആണ് മലപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചത്. 13 വർഷമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ഓഡിയോളജിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.മേയ് 30 ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് വന്നതായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് ദീപ്തിയും കുടുംബവും സഞ്ചരിച്ച കാർ
ദേശീയപാത ആറുവരിപ്പാതയിൽ എടരിക്കോട് പാലച്ചിറമാട്ടിൽ വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇവരെ നാട്ടുകാരും മറ്റ് വാഹനങ്ങളില്‍ എത്തിയവരും ചേര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ദീപ്തി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആണ് മരണത്തിന് കീഴടങ്ങിയത് . സഹോദരി ദീപികയുടെ നില ഗുരുതരമാണ്.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് കോഴിക്കോട്. മക്കൾ : അവന്തി, അർഥ്. പിതാവ്:പ്രസന്നകുമാർ. മാതാവ് : ലതിക. സഹോദരി : ദീപിക.