കുറ്റ്യാടി  പഞ്ചാബ് നാഷണൽ ബാങ്ക്  ഓഫിസറെ കാണാതായി; തിരച്ചിൽ ഊർജിതമാക്കി പോലീസ്

news image
Mar 2, 2026, 7:47 am GMT+0000 payyolionline.in

കുറ്റ്യാടി: പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) കുറ്റ്യാടി ശാഖയിലെ ഓഫിസർ ദീപക് നാരായണനെ (42) കാണാതായി. ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതായത്. കന്നാട്ടിയിലെ വാടക വീട്ടിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ദീപക് നാരായണനെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം പേരാമ്പ്ര പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് ബന്ധുക്കളും പോലീസും അഭ്യർത്ഥിച്ചു.

ബന്ധുക്കൾ: 9061063517, 8907555891

പേരാമ്പ്ര പോലീസ് സ്റ്റേഷൻ: 0496-2610242

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe