കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ പുതിയകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച്, വിഷ്ണു ക്ഷേത്രത്തിൽ കരിങ്കൽ പതിച്ച് നവീകരിച്ച തിരുമുറ്റത്തിന്റെ സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുബേരൻ നമ്പൂതിരിപ്പാടാണ് സമർപ്പണ കർമ്മം നിർവ്വഹിച്ചത്.
ചടങ്ങിൽ പ്രശസ്ത ഭാഗവത സപ്താഹാചാര്യൻ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ക്ഷേത്രം ഊരാളൻ എൻ.ഇ. മോഹനൻ നമ്പൂതിരി, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
