കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര പ്രതിഷ്ഠ ദിനമായ 24-05-2024 വെള്ളിയാഴ്ച കാലത്ത് 9 30 മണിക്ക് ടി പി രാഘവൻ സ്മരണാർത്ഥം ലക്ഷ്മി പി ടി ,പ്രീതി സുരേഷ് പി ടി -കുപ്പാമ്പുറത്ത് താഴെ കുടുംബാഗംങ്ങൾ നവീകരിച്ച ക്ഷേത്ര തിരുമുറ്റം ക്ഷേത്രം തന്ത്രി മേപ്പാട് ഇല്ലത്ത് സുബ്രമണ്ണ്യൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി ശ്രീ നാരായണൻ മൂസത് എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി സമർപ്പണം നടത്തി.
ക്ഷേത്രം മുഖ്യ രക്ഷാധികാരി കെ രാഘവൻ, പ്രസിഡന്റ് ഇ കെ കുഞ്ഞിരാമൻ, സെക്രട്ടറി എം കെ ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങില്‍ സന്നിധിതറായിരുന്നു.