കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണവില; പവന് 81000 കടന്നു

news image
Sep 10, 2025, 4:58 am GMT+0000 payyolionline.in

കോഴിക്കോട്: സ്വര്‍ണ്ണവിലയില്‍ കുതിപ്പ് തുടരുന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 81040രൂപയായി.

ഇന്നലെ ഗ്രാമിന് 125 രൂപ വര്‍ധിച്ച് ഒരു ഗ്രാമിന് 10110രൂപയായിരുന്നു. 2022 ഡിസംബര്‍ 29ന് 5005 രൂപ ഗ്രാമിനും 40040 രൂപ പവനും വിലയായിരുന്നു. അന്ന് അന്താരാഷ്ട്ര സ്വര്‍ണ വില 1811 ഡോളറില്‍ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 82.84 ലായിരുന്നു. മൂന്നുവര്‍ഷത്തിനുള്ളിലാണ് സ്വര്‍ണ്ണവില ഇരട്ടിയായി 10000 രൂപ കടക്കുന്നത്. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3645 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88 ആണ്.

ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ തുടങ്ങിയ കാരണങ്ങളെല്ലാം സ്വര്‍ണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നതാണ് വില വര്‍ധനവിന്റെ പ്രധാന കാരണം. ഓണ്‍ലൈന്‍ ട്രേഡിങ്ങിലെ നിക്ഷേപകര്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യപ്പെടുന്നതും വിലവര്‍ധനവിന് കാരണമായി. അന്താരാഷ്ട്ര സ്വര്‍ണവില 3670 കടന്ന് മുന്നോട്ട് പോയാല്‍ 3800 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകള്‍ ആണ് വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe