പാലക്കാട് : ഒറ്റപ്പാലം പഴയ ലക്കിടിയിൽ അങ്കണവാടി വർക്കറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പഴയലക്കിടി പതിനാലാം നമ്പർ അങ്കണവാടിയിലാണ് സംഭവം. അങ്കണവാടി വർക്കർ കൃഷ്ണകുമാരിയുടെ കഴുത്തിലെ മൂന്നര പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിക്കാനായിരുന്നു ശ്രമം. മോഷ്ടാവ് മാല ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
പച്ച ടീഷർട്ടും മാസ്കും തൊപ്പിയും ധരിച്ച ആളാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷ്ടാവിൻ്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒറ്റപ്പാലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ ചേർക്കാൻ ഉണ്ടെന്നു പറഞ്ഞാണ് മോഷ്ടാവ് അംഗനവാടിയിൽ എത്തിയതെന്ന് കൃഷ്ണകുമാരി പറഞ്ഞു.