കുട്ടികളെ കൈയിലെടുക്കാൻ ക്രിസ്പിയായി ചിക്കൻ സമൂസ ഉണ്ടാക്കാം

news image
May 28, 2025, 12:08 pm GMT+0000 payyolionline.in

മഴക്കാലമാണ്, കളിക്കാനൊന്നും പോകാനാവാതെ വീട്ടിലിരിക്കുന്ന കുട്ടികളെ കൈയിലെടുക്കാൻ പല വിഭവങ്ങളും അമ്മമാർ പരീക്ഷിക്കുന്ന സമയം. എന്നാൽ അത്തരത്തിൽ അവർക്കായി ഉണ്ടാക്കി നൽകാൻ കഴിയുന്ന ഒരു കിടിലൻ റെസിപ്പി പറഞ്ഞു തരട്ടെ ? എല്ലാവരും കടയിൽ നിന്നും സമൂസ കഴിക്കാറുണ്ട്, എന്നാൽ അൽപം വെറൈറ്റിയായി ഒരു ചിക്കന്‍ സമൂസ ഉണ്ടാക്കി നോക്കിയാലോ ?

അവശ്യ ചേരുവകൾ

ഉരുളക്കിഴങ്ങ് -3 എണ്ണം
സവാള -3 എണ്ണം
പച്ചമുളക് -4 എണ്ണം
വെളുത്തുള്ളി -4 എണ്ണം
ഇഞ്ചി -1 കഷ്ണം (ചെറുത്)
എല്ലില്ലാത്ത ചിക്കൻ – ആറോ ഏഴോ കഷ്ണങ്ങൾ
മല്ലിപ്പൊടി -1 ടീ സ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
മസാലപൊടി -1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില- ഒരു പിടി
സമൂസ ലീഫ് പാക്കറ്റ് ആയി വാങ്ങാൻ കിട്ടും (ആവശ്യത്തിന്)

തയാറാക്കുന്ന വിധം

ആദ്യം ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കുക. ശേഷം എല്ലില്ലാത്ത ചിക്കൻ വേവിച്ച് അത് മിക്സിയിൽ ചെറിയ പൊടി ആയി പൊടിച്ച് എടുക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ പേസ്റ്റ് പരുവത്തിൽ ആക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റി എടുക്കുക. പാകത്തിന് ഉപ്പും ചേർക്കണം. അല്പം കറിവേപ്പിലയും ചേർക്കാം. അതിലേക്ക് മഞ്ഞൾപൊടി, മല്ലിപൊടി എന്നിവ കൂടി ചേർക്കുക. ഇതിൽ ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് ഇളക്കുക. ഇനി സമൂസ ലീഫ് എടുത്ത് അതിൽ ഒരൊന്നിലും ഈ ഫില്ലിങ് നിറയ്ക്കുക. ശേഷം തിളച്ച എണ്ണയിൽ വറുത്തു കോരുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe