പയ്യോളി: പയ്യോളിയിലെ പ്രമുഖ കോൺഗ്രസ് നേതാവും കേരള പോലീസ് അസോസിയേഷൻ, കേരള പെൻഷനേഴ്സ് അസോസിയേഷൻ, ഐ.എൻ.ടി.യു.സി മണ്ഡലം ഭാരവാഹിയുമായിരുന്ന കുട്ടംവെള്ളി പ്രേമൻ്റെ ഒന്നാം ചരമവാർഷികം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇരിങ്ങൽ പടിക്കൽപ്പാറയിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാവിലെ ഒൻപത് മണിക്ക് പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ചടങ്ങിൽ 70 വയസ്സ് പിന്നിട്ട 20 മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ടി. വിനോദൻ, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം പടന്നയിൽ പ്രഭാകരൻ, യു.ഡി.എഫ് കൺവീനർ ഇ.ടി. പത്മനാഭൻ, മണ്ഡലം പ്രസിഡന്റുമാരായ പി.എൻ. അനിൽകുമാർ (ഇരിങ്ങൽ), പി.എം. അഷ്റഫ് (പയ്യോളി), യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വിൻ കെ.ടി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എൻ.എം. മനോജൻ തുടങ്ങിയവർ സംസാരിച്ചു.
‘സൈബറിടത്തിലെ ചതിക്കുഴികൾ’, ‘ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നാൾവഴികൾ’ എന്നീ വിഷയങ്ങളിൽ അഡ്വ. ഒ.വി. അദൃശ്യ, അംശുലാൽ പൊന്നാറത്ത് എന്നിവർ ക്ലാസുകളെടുത്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശങ്കരൻ മുതുവന അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ. മനോജൻ മാസ്റ്റർ സ്വാഗതവും ഷാജി മണാണ്ടിയിൽ നന്ദിയും രേഖപ്പെടുത്തി. വിനോദൻ മാനംകുറ്റി, പ്രകാശൻ ഇടക്കുറുശ്ശിയിൽ, അൻവർ കായിരിക്കണ്ടി, സബീഷ് കുന്നങ്ങോത്ത്, രാജൻ (പോലീസ് അസോസിയേഷൻ), കെ.ടി. സത്യൻ (പെൻഷനേഴ്സ് അസോസിയേഷൻ), കൗൺസിലർമാരായ രേവതി തുളസീദാസ്, കെ.ടി. സിന്ധു, ഷീജ പ്രദീപ്, പി. ബാലകൃഷ്ണൻ, സാജിദ ലത്തീഫ് എന്നിവരും സംസാരിച്ചു.
കുട്ടംവെള്ളി പ്രേമൻ അനുസ്മരണവും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു
Mar 12, 2026, 4:36 am GMT+0000
payyolionline.in
