കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കുടുംബാര്യോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. പ്രവർത്തന സമയം വെട്ടി കുറച്ചു. ബി.ജെ.പി. ഹെൽത്ത് സെന്ററിന് മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു.
ഭാരതീയ ജനത പാർട്ടി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു.
ആരോഗ്യ കേന്ദ്രത്തിൽ വൈകുന്നേരം 6മണി വരെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, ലാബ് ടെക്നിഷൻ അടക്കം ആവശ്യമായ സ്റ്റാഫിനെ ഉടൻ നിയമിക്കുക, ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുക,ആരോഗ്യമേഖലയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണ ബി. ജെ. പി. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്. ആർ. ജയ്കിഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട് കാവ് പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടാണ് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് ബി.ജെ. പി ആരോപിച്ചു.ബി. ജെ. പി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവൻ ബോധി അധ്യക്ഷം വഹിച്ചു ജനറൽ സെക്രട്ടറി അഭിലാഷ് പോത്തല, ഒ. ബി. സി. മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പി.പി. രാജീവൻ , ജിതേഷ് ബേബി എന്നിവർ സംസാരിച്ചു.രജീഷ് കൊണ്ടോത്ത്,ശശി തെക്കേടത്ത്, നളിനാക്ഷൻ, അരുൺ മേലൂർ, രഞ്ജിത്ത് കെ. ടി. കെ ‘ ധർണയ്ക്കു നേതൃത്വം നൽകി.