പയ്യോളി : കുടിവെള്ളത്തിനു വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകൾ ഉടനെ ഗതാഗതയോഗ്യമാക്കണമെന്ന് നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.
പയ്യോളി നഗരസഭയിൽ പെട്ട നടുവിലേരി റോഡ് ( ലയൺസ് ക്ലബ്ബ് ), ഇയ്യോത്തിൽ കോളനി റോഡ്, ഭജനമഠം റേഷൻ കട റോഡ് എന്നീ റോഡുകളിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് ലൈനിന്റെ വർക്ക് കാരണം റോഡുകളിലൂടെ വാഹനങ്ങൾക്ക് സഞ്ചാരം നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഈ വിഷയത്തിൽ നഗരസഭാ അധികാരികൾ ഉടനെ പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ യു കെ പി റഷീദ് സ്വാഗതവും ലത്തീഫ് ടി കെ അധ്യക്ഷതയും വഹിച്ചു.ചടങ്ങിൽ സിറാജ് കോട്ടക്കൽ, റഷീദ് എസ് കെ, സഫീർ മുല്ലപ്പൂ എന്നിവർ സംസാരിച്ചു.