ചെറുതുരുത്തി: യാത്രക്കിടെ മണിക്കൂറുകൾ നിശ്ചലമായി കിടന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഡീസൽ എൻജിൻ കൊണ്ടുവന്ന് പിറകിലേക്ക് നീക്കി ഷൊർണൂർ സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിലെത്തിച്ചു.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ ഷൊർണൂർ സ്റ്റേഷൻ വിട്ട ശേഷം കൊച്ചിൻ പാലത്തിന് സമീപത്തുവെച്ചാണ് നിശ്ചലമായത്. 5.30ഓടെ തകരാറിലായ ട്രെയിൻ രാത്രി എട്ടോടെയാണ് പിന്നിലേക്ക് നീക്കി ഷൊർണൂർ സ്റ്റേഷനിലെത്തിച്ചത്. യാത്രക്കാർക്ക് പകരം സംവിധാനമൊരുക്കുന്നതിനെക്കുറിച്ചും മറ്റും തീരുമാനമായിട്ടില്ല.